കഥയിൽ നല്ല പ്രാധാന്യം ഉള്ള, വ്യത്യസ്തമായ കഥാപത്രങ്ങൾ തിരഞ്ഞെടുത്തു അഭിനയിക്കുന്ന നടിയാണ് സായ് പല്ലവി. ഇപ്പോൾ ഒരു പാൻ ഇന്ത്യൻ സിനിമയായി ബോളിവുഡിൽ ബ്രമ്മാണ്ഡമായി ഒരുങ്ങുന്ന 'രാമായണ'യിലും, 'അമരൻ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലുമാണ് സായ് പല്ലവി അഭിനയിച്ച്കൊണ്ടിരിക്കുന്നത്. ......
ദോഹ : ലുലു ഇന്റർനാഷണൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ സംസ്കൃതി ഖത്തർ സംഘടിപ്പിച്ച “ഈദ് മുബാറക് 2026” വലിയ പെരുന്നാൾ ആഘോഷം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ബർവ മദീനത്ന ലുലു ഹൈപ്പർമാർക്കറ്റിൽ വച്ചു നടന്ന ആഘോഷരാവിൽ, സംസ്കൃതിയിലെ പ്രഗത്ഭരായ കലാകാരന്മാർ അണിയിച്ചൊരുക്കിയ വൈവിധ്യമാർന്ന കലാപരിപാടികൾ കാണികൾക്ക് ദൃശ്യവിരുന്നേകി.
പ്രോഗ്രാമിന് ഉദാരമായ പിന്തുണ നൽകിയ ലുലു മാനേജ്മെന്റിനുള്ള സംസ്കൃതിയുടെ പ്രത്യേക ഉപഹാരം ജനറൽ മാനേജർ (ബർവ മദീനത്ന) ഇന്ദ്ര, മാനേജർ ഷമീർ എന്നിവർ ചേർന്ന് സംസ്കൃതി പ്രസിഡന്റ് സാബിത് സഹീറിൽ നിന്നും ഏറ്റുവാങ്ങി. ......
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 2,200 രൂപ കുറഞ്ഞതോടെ വില 1,12,000 രൂപയായി.......
ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് വെള്ളിയാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ......
മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രൻ്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്.
വീടുപണിയുടെ ഭാഗമായി വീടിനോട് ചേർന്ന് കെട്ടിയ ഓല ഷെഡ്ഡിൽ ഉറങ്ങാൻ കിടക്കുകയായിരുന്നു വിഷ്ണു. രാത്രിയുണ്ടായ ശക്തമായ കാറ്റിൽ പറമ്പിലുണ്ടായിരുന്ന മരം ഷെഡ്ഡിന് മുകളിലേക്ക് ഒടിഞ്ഞുവീഴുകയായിരുന്നു. ......
വിവാദമായ ‘റിമോട്ട് വ്യൂയിങ്’ സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പർവതനിരകൾക്ക് അടിയിലായി അന്യഗ്രഹജീവികളുടെ രഹസ്യ താവളങ്ങൾ കണ്ടെത്തിയെന്ന അവകാശവാദവുമായി മുൻ യുഎസ് സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ലിൻ ബുക്കാനൻ. ‘അമേരിക്കൻ ആൽക്കെമി’ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്.
അലാസ്കയിലെ മൗണ്ട് ഹെയ്സ്, ഓസ്ട്രേലിയയിലെ മൗണ്ട് സീൽ, സിംബാബ്വെയിലെ മൗണ്ട് ന്യായൻഗാനി, സ്പെയിൻ–ഫ്രാൻസ് അതിർത്തിയിലെ പിരണീസ് പർവതനിരകൾ എന്നിവിടങ്ങളിലായി നാല് ഭൂഗർഭ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് ബുക്കാനന്റെ വാദം. ......
ദോഹ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം വാനോളമുയരുമ്പോൾ കളിമുറ്റത്തെ വിലപിടിപ്പുള്ള അറബ് താരങ്ങളുടെ പട്ടിക പുറത്ത്. പ്രശസ്ത ഫുട്ബോൾ വെബ്സൈറ്റായ 'ട്രാൻസ്ഫർമാർക്കറ്റ്' പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2026 ലോകകപ്പിൽ മാറ്റുരയ്ക്കുന്ന ഏറ്റവും മൂല്യമുള്ള 10 അറബ് കളിക്കാരുടെ പട്ടികയിൽ അറ്റ്ലസ് സിംഹങ്ങളായ മൊറോക്കോയ്ക്ക് തന്നെയാണ് വ്യക്തമായ ആധിപത്യം. ......
ദോഹ: ഖത്തറിലെ വേനൽക്കാലത്തിന്റെ വരവറിയിച്ച് ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശിയടിക്കുന്നു. ദോഹ കോർണിഷിലെ വരിവരിയായി നിൽക്കുന്ന ഈന്തപ്പനകളും മരങ്ങളും കാറ്റിൽ ആടിയുലയുന്നത് മനോഹരകാഴ്ചയാണെങ്കിലും കാൽ നടയാത്രക്കാരുടെ ആരോഗ്യത്തിന് പ്രതികൂലമാണ്.
ജൂൺ മാസത്തിന്റെ തുടക്കത്തിൽ ഖത്തറിൽ പതിവുള്ള ഈ ശക്തമായ കാറ്റ്, രാജ്യത്ത് കടുത്ത വേനൽക്കാലം ഔദ്യോഗികമായി ആരംഭിച്ചതിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്.ഗൾഫ് ടൈം സിനുവേണ്ടി
ഫോട്ടോഗ്രാഫർ ഷാജി കായംകുളം പകർത്തിയ ചിത്രങ്ങളിലാണ് കോർണിഷിലെ ഈ കാറ്റിന്റെ ദൃശ്യഭംഗി തുളുമ്പിനിൽക്കുന്നത്.
പൊടിക്കാറ്റും ശക്തമായ കാറ്റും നഗരത്തെ തഴുകിപ്പോകുമ്പോൾ, അതോടൊപ്പം തന്നെ അന്തരീക്ഷ താപനിലയും വരും ദിവസങ്ങളിൽ ഗണ്യമായി ഉയരുമെന്നാണ് കാലാവസ്ഥാ സൂചനകൾ. ......
വിയന്ന/ദോഹ: യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (UAE) ബറാക്ക ആണവോർജ്ജ നിലയത്തിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. സമാധാനപരമായ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ആണവനിലയങ്ങൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും ആണവ സുരക്ഷാ മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് ഖത്തർ വ്യക്തമാക്കി. ......